മഹാമാരിക്കിടയിലും കെഎസ്‌ഐഡിസിക്ക് മികച്ച പ്രവര്‍ത്തന ഫലം, 62% ലാഭവളര്‍ച്ച
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി). നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസം നികുതിക്കുശേഷം 35.61 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ കോര്‍പ്പറേഷനു കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.ജി.രാജമാണിക്കം ഐഎഎസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളിലെ നികുതിക്ക് ശേഷമുള്ള ലാഭം 21.91 കോടി രൂപയായിരുന്നു. 62 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. വായ്പ അനുവദിക്കല്‍, പിരിച്ചെടുക്കല്‍, […]