Month: February 2022

5 സംരംഭത്തിന്‌ അംഗീകാരം; 791 പേർക്ക്‌ തൊഴിൽ ; 185.5 കോടി നിക്ഷേപം

സംസ്ഥാനത്ത്‌ 185.5 കോടി രൂപ നിക്ഷേപമുള്ള അഞ്ചു സംരംഭത്തിന്‌ അംഗീകാരം. കെഎസ്‌ഐഡിസിയുടെയും കിൻഫ്രയുടെയും വ്യവസായ പാർക്കുകളിലും ഐരാപുരം റബർ പാർക്കിലുമായാണ്‌ പുതിയ സംരംഭങ്ങൾ  തുടങ്ങുന്നത്‌. സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെഎസ്‌ഐഡിസി) സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന സംരംഭങ്ങളിൽ 791 പേർക്ക്‌ നേരിട്ട്‌ തൊഴിൽ ലഭിക്കും. കഴിഞ്ഞ ദിവസം ചേർന്ന കെഎസ്‌ഐഡിഡി ബോർഡ്‌ യോഗം പദ്ധതികൾക്ക്‌ അംഗീകാരം നൽകി. വായ്‌പയായി 99.25 കോടി രൂപയാണ്‌ കെഎസ്‌ഐഡിസി നൽകുക Click here to read more

മഹാമാരിക്കിടയിലും കെഎസ്‌ഐഡിസിക്ക് മികച്ച പ്രവര്‍ത്തന ഫലം, 62% ലാഭവളര്‍ച്ച

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി). നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസം നികുതിക്കുശേഷം 35.61 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ കോര്‍പ്പറേഷനു കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.ജി.രാജമാണിക്കം ഐഎഎസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളിലെ നികുതിക്ക് ശേഷമുള്ള ലാഭം 21.91 കോടി രൂപയായിരുന്നു. 62 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. വായ്പ അനുവദിക്കല്‍, പിരിച്ചെടുക്കല്‍, […]

Scroll to top